കാരണമില്ലാത്ത അസ്വസ്ഥത മനസ്സിനെ കീഴ്പ്പെടുത്തുന്നു. ചിന്തകളെ ആട്ടിത്തെളിക്കാൻ കഴിയുന്നില്ല. സുൽത്താൻ പേട്ടയിലെത്തിയപ്പോൾ നടത്തം നിർത്തി. ജില്ലാ ലൈബ്രറിയിലേയ്ക്ക് പോകാം, അല്ലെങ്കിൽ കോട്ടമൈതാനിയിലേയ്ക്ക്. ഒന്ന് കൂടി ആലോചിച്ചപ്പോൾ ലൈബ്രറി ഉപേക്ഷിച്ചു. കോട്ട തന്നെ നല്ലത്. നടത്തം തുടർന്നു.
മൈതാനം താണ്ടി കോട്ടയിലെത്തിയപ്പൊഴേയ്ക്കും വെയിലിന് കാഠിന്യമേറിയിരുന്നു. കോട്ടയ്ക്ക് മുന്നിൽ ടൂറിസ്റ്റ് ബസ്സുകൾ നിരന്ന് നിൽക്കുന്നു. തമിഴ് നാട്ടിൽ നിന്നുള്ള ഏതോ സ്കൂളിന്റെ ബാനർ പ്രദർശിപ്പിച്ച ബസ്സുകൾ. അകത്ത് തിരക്കായിരിക്കുമെന്ന് ഊഹിച്ചു.
കോട്ടയ്ക്കുള്ളിലെ ഹനുമാൻ കോവിലിൽ തിരക്കായിരുന്നു. യൂണിഫോം ധരിച്ച തമിഴ് വിദ്യാർഥികൾ നിരന്ന് നിന്ന് തൊഴുന്നു. കറുത്ത് തടിച്ച ടീച്ചർമാർ കുട്ടികളെ നിയന്ത്രിക്കുന്ന തിരക്കിലാണ്. അവരെ ഒഴിവാക്കി അകത്തേയ്ക്ക് കടന്നു. അവിടേയും കുട്ടികളുടെ തിരക്കാണ്. അങ്ങിങ്ങായി കമിതാക്കളുടെ സ്വകാര്യത പരസ്യമായി പ്രദർശിക്കപ്പെടുന്നുണ്ട്. ചിലപ്പോൾ തോന്നും ഈ കോട്ട പണിയിക്കപ്പെട്ടത് കമിതാക്കൾക്ക് വേണ്ടിയാണെന്ന്. ദീർഘദർശിയായ സുൽത്താൻ ഭാവിതലമുറയിലെ പ്രണയിതാക്കൾക്കായി ഒരിടം പണിതുയർത്തിയിരിക്കുന്നു.
കമിതാക്കളേയും കുട്ടികളേയും പിന്നിട്ട് തെക്ക് ഭാഗത്തേയ്ക്ക് നടന്നു. അവിടെ വിജനമാണ്. പുളിമരത്തിന്റെ ഒരു വലിയ ശാഖ തണൽ പരത്തിക്കൊണ്ട് ചാഞ്ഞ് നിൽക്കുന്നുണ്ട്. കല്ലുകളിളകിയ നടപ്പാതയിൽ ഇരുന്നു. ഓരോന്നാലോചിച്ച് സമയം പോയതറിഞ്ഞില്ല.
‘ ഹലോ..’ ഒരു ശബ്ദം. നോക്കിയപ്പോൾ ലതികയാണ്.
‘ നീയെന്താ ഇവിടെ?’
‘ എനിക്കെന്താ ഇവിടെ വരാമ്പാടില്ലേ? ‘
‘ വന്നോ..‘
‘ ഹായ്..ചൂടാവല്ലേ മാഷേ..ഞാൻ…’
‘ ഉം?’
‘ നിനക്ക് ഇഷ്ടപ്പെടില്ലെന്നറിയാം..എങ്കിലും..’
‘ പറയെടോ..’
‘ ഞാൻ നിന്റെ പിന്നാലെ വന്നതാ..എനിക്ക് നിന്നോട് സംസാരിക്കണം’
ദേഷ്യമാണ് തോന്നിയത്. പിന്നാലെ വന്നിരിക്കുന്നു..എന്തിന്?
അവൾ അടുത്തിരുന്നു. ആവശ്യത്തിൽ കൂടുതൽ ചേർന്നിരിക്കുന്നുയെന്ന് തോന്നി.
‘ മുകൂ..നീ എന്നെ എന്തിനാ ഇങ്ങനെ ഒഴിവാക്കുന്നത്?’
‘ ഞാനാരേം ഒഴിവാക്കിയൊന്നുല്ല’
‘ അല്ല…ന്നെ കാണുമ്പൊക്കെ മുകു ഒഴിഞ്ഞ് മാറുവാ’
‘ ഇല്ലന്നെ’ അവളോട് അല്പം അലിവ് തോന്നി. വിയർത്തിരിക്കുന്നു കുട്ടി. വെള്ളയിൽ ചുവന്ന പൂക്കളുള്ള ചുരിദാർ. ടിഫിൻ ബോക്സ് അടങ്ങിയ ബാഗ് തടിച്ചിരിക്കുന്നു.
അവൾ ഒന്ന് കൂടി ചേർന്നിരുന്നു. വല്ലാത്ത അസ്വസ്ഥത തോന്നി. നെഞ്ചിടിപ്പ് ബലപ്പെടുന്നത് പോലെ.
‘ എന്താ മുകൂ..എന്നോട് ഇഷ്ടമല്ലേ?’
‘ എന്താ കുട്ടീയിത്..കുട്ടി എന്തൊക്കെയാ പറേണതെന്നറിയാമോ?’
‘ യ്ക്കറിയാം..മുകൂനെ എനിക്കിഷ്ടാ..അത്രന്നെ’
ഈശ്വരാ..ഇവൾ എന്തിനുള്ള പുറപ്പാടാണ്?
അവളൂടെ വിയർപ്പിന്റെ ഗന്ധം നേർത്ത് അടുത്തെത്തി. പവിഴമല്ലിപ്പൂവിന്റെ ഗന്ധമാണ്. അല്ലെങ്കിൽ ചെമ്പകത്തിന്റെ. ഉള്ളിൽ ഉരുൾ പൊട്ടുന്നു. നനുത്ത് വെണ്മയാർന്ന അവളുടെ കൈകൾ. വിയർപ്പിൽ കുളിച്ച കഴുത്തിൽ ഒട്ടിക്കിടക്കുന്ന മുടിയിഴകൾ. തിളങ്ങുന്ന മൂക്കുത്തി.
‘ പറയ്..നിനക്കെന്നെ ഇഷ്ടല്ലേ?’
‘ ലതീ..നീ പറേണ പോലെയല്ല കാര്യങ്ങൾ…എനിക്കിഷ്ടായിട്ടെന്താ കാര്യം?’
‘ അതന്നെ പ്രധാനം…പറയ്..’
അവൾ ഇപ്പോൾ തന്നോട് ഒട്ടിയിരിക്കുകയാണ്. വെളുത്ത ഷാളിനടിയിൽ ഉയരുകയും താഴുകയും ചെയ്യുന്ന മുലകൾ. കൂടെയുള്ള പെൺ കുട്ടികളിൽ ഏറ്റവും നല്ല മുലയുള്ളത് ഇവൾക്കാണെന്ന് മനസ്സ് പറഞ്ഞു. അത് തന്റെ കൈയ്യെത്തും ദൂരത്ത്….
‘ ഞാൻ പറയാം’
‘ എപ്പൊ?’
‘ പറയാം..’
‘ എങ്കിൽ നീ ന്റെ കൂടെ വാ’
‘എങ്ങോട്ട്?’
‘ കല്പാത്തിയ്ക്ക്..വീട്ടിൽ ആരുല്ല…അപ്പാവും അമ്മാവും നല്ലേപ്പിള്ളിയ്ക്ക് പോയിരിക്കണൂ..നാളെയെ വരു. വൈകുന്നെരം ഞാൻ പെരിയമ്മേടെ വീട്ടിൽ പോകും..അത് വരെ സംസാരിച്ചിരിക്കാം..’
ദൈവമേ..ഇവൾക്ക് വട്ടായോ? അതോ തനിക്ക് വല്ല കുഴപ്പവും? മുകുന്ദൻ ഒന്നും സംസാരിക്കാനാകാതെയിരുന്നു. ഒരു പെൺ കുട്ടി , അതും സുന്ദരിയായൊരു പട്ടത്തിക്കുട്ടി, തന്നെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. അവളുടെ മുലകൾ തന്നെ ഭ്രമിപ്പിക്കുന്നു.
‘ നീ വെറുതെ വേണ്ടാത്തത് പറയാതെ ലതികേ…നീ പോ..’
‘ ഇല്ല…നീ വന്നേ പറ്റൂ’ അവൾ വാശി പിടിച്ചു.
അപ്പോൾ സ്കൂൾ കുട്ടികൾ ആർത്തലച്ചുകൊണ്ട് ഓടി വന്നു. രംഗം ബഹളമയമായി.
‘ വരൂന്നേ’ അവൾ തന്റെ കൈയ്യിൽ പിടിച്ച് വലിച്ച് വിളിച്ചപ്പോൾ അയാൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു.
( തുടരും..)